/sathyam/media/post_attachments/xehBQSsg3wbR5FY83HK9.jpg)
തൊടുപുഴ: പുറപ്പുഴ സർക്കാർ പോളിടെക്‌നിക് കോളേജിലെ ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിൽ അഡ്മിഷൻ നേടുന്നതിനായി നവംബർ 24, 25, 26 തിയ്യതികളിൽ കോളേജിൽ നേരിട്ട് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നു. ഇതുവരെ പോളിടെക്‌നിക് അഡ്മിഷനായി അപേക്ഷ സമർപ്പിക്കാത്തവർക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. പുതിയ അപേക്ഷകർക്കൊപ്പം നിലവി ലുള്ള അപേക്ഷകർക്കും ഈ അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.
അഡ്മിഷൻ നേടാൻ താല്പര്യം ഉള്ളവർ 2021 നവംബർ 24, 25, 26 തിയ്യതികളിൽ രാവിലെ 10 മണിക്ക് മുൻപായി എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഈ സ്ഥാപനത്തിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അതാത് ദിവസം ഹാജരാകുന്ന അപേക്ഷകരുടെ റാങ്കിന്‍റെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. അപേക്ഷാ ഫീസ് 150 രൂപ (എസ്‌സി/എസ്‌ടി വിഭാഗം 75 രൂപ).
അഡ്മിഷന്‍ സമയത്ത് ഒറിജിനൽ സര്‍ട്ടിഫിക്കറ്റുകൾ / അഡ്മിഷന്‍ സ്ലിപ്, അടയ്ക്കേണ്ട ഫീസ്, എടിഎം കാർഡ് എന്നിവ കരുതേണ്ടതാണ്. നിലവിലുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ http://polyadmission.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9895864787, 9495659662, 9048104280, 9446123118.
നിലവിൽ ഈ കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകളാണ് പ്രവർത്തിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us