New Update
Advertisment
തൊടുപുഴ: കേരള ഒളിമ്പിക് അസോസിയേഷന്റെ മാസ്റ്റർ പ്രോജക്ടായ ഒളിമ്പിക് വേവിന് ഓപ്പൺ ജിംനേഷ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഒളിമ്പിക് വേവ് ജില്ലാ ചെയർമാൻ എം.എൻ ബാബുവും ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെകട്ടറി എം.എസ് പവനനും ചേർന്ന് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനു നല്കി.
ജീവിത ശൈലീ രോഗങ്ങൾകൊണ്ട് കഷ്ടത അനുഭവിക്കുന്നവർക്കു പ്രത്യേകമായും, തൊടുപുഴയിലെ സാമാന്യ ജനങ്ങൾക്ക് പൊതുവായും ഓപ്പൺ ജിംനേഷ്യം പ്രയോജനകരമായിരിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് അഭിപ്രായപ്പെട്ടു.
അപേക്ഷ അനുഭാവപൂർവ്വം പരിഗണിച്ചുകൊണ്ട് ഓപ്പൺ ജിംനേഷ്യത്തിന് ആവശ്യമായ എം.പി ഫണ്ട് ലഭ്യമാക്കുമെന്ന് എം.പി ഡീൻ കുര്യാക്കോസ് അറിയിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിൽ സന്നിഹിതനായിരുന്നു.