New Update
Advertisment
കോതമംഗലം:കത്തോലിക്കാ കോൺഗ്രസ് കോതമംഗലം മേഖലാ സമിതിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നേതൃത്വ ശിബിരം നടത്തി. സെന്റ് ജോർജ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന നേതൃത്വ പരിശീലന പരിപാടി രൂപത ജനറൽ സെക്രട്ടറി ജോൺ മുണ്ടൻകാവിൽ ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. തോമസ് ചെറുപറമ്പിൽ ആമുഖപ്രഭാഷണം നടത്തി.
മേഖലാ പ്രസിഡണ്ട് സണ്ണി കടൂത്താഴെ അധ്യക്ഷത വഹിച്ചു. ഷൈജു ഇഞ്ചക്കൽ ജിജി പുളിക്കൽ പ്രൊഫ. ജോർജ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. മോട്ടിവേഷണൽ ട്രെയിനർ ജയ്സൺ അറയ്ക്കൽ ക്ലാസ്സ് നയിച്ചു. രൂപതാ മേഖലാ ഭാരവാഹികളായ ബേബിച്ചൻ നിധീരിക്കൽ, പയസ്സ് തെക്കേകുന്നേൽ, ജോർജ് അമ്പാട്ട്,പയസ് ഓലിയപ്പുറം, സീന മുണ്ടക്കൽ, ജോസ് തെക്കേക്കര, തോമസ് മലേക്കൂടികുടി, സേവ്യർ അറക്കൽ എന്നിവർ നേതൃത്വം നൽകി.