/sathyam/media/post_attachments/1z8EDTw9NAKVQkDK1eBC.jpg)
തൊടുപുഴ : മുല്ലപ്പെരിയാറിൽ അടിയന്തിരമായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എം. പി ലോക്സഭയിൽ ആവശ്യപ്പെട്ടു. ദൗർഭാഗ്യവശാൽ എന്തെങ്കിലും സംഭവിച്ചാൽ അന്താരാഷ്ട്ര ദുരന്തമാകുകയും ലക്ഷകണക്കിന് ആളുകൾ അതിന് ഇരകളായി മാറുകയും ചെയ്യും. കേന്ദ്ര സർക്കാരും , കേരള, തമിഴ് നാട് സർക്കാരുകളും കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഗൗരവത്തിൽ എടുക്കുന്നില്ല.
കേരള സർക്കാർ തമിഴ് നാടുമായി ഒത്തു ചേർന്ന് ബേബി ഡാം ശക്തിപ്പെടുത്താൻ തീരുമാനം എടുത്തത് ഇതിനുദാഹരണമാണ്. യഥാർത്ഥ പ്രശ്നം പ്രധാന ഡാമിന്റെ ബലക്ഷയമാണ്. ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രശ്നം പരിഹരിക്കാൻ ഡാം അടിയന്തിരമായി ഡീ കമ്മീഷൻ ചെയ്യണമെന്നും, തമിഴ് നാടിന് ആവശ്യത്തിന് ജലം നൽകാൻ തയ്യാറാണെന്നും, തമിഴനാടിന് ജലം, കേരളത്തിനു സുരക്ഷ എന്ന മുദ്രാവാക്യം മുന്നിൽ നിർത്തി അടിയന്തിരമായി പുതിയ ഡാം നിർമ്മിക്കണമെന്നും എം. പി ലോക് സഭയിൽ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us