New Update
/sathyam/media/post_attachments/8PKPfKA1PC4AePUu2RJA.jpg)
തൊടുപുഴ: സംസ്ഥാന സർക്കാരിൻ്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി മുൻസിപ്പൽ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകർക്ക് പച്ചക്കറി തൈകൾ നൽകി. കാബേജ്, കോളി ഫ്ലവർ, വഴുതന, തക്കാളി, മുളക് തൈകളാണ് നൽകിയത്.
Advertisment
ഇടുക്കി പ്രസ് ക്ലബ് ഹാളിൽ ചേർന്ന ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സിജി ആൻറണിയിൽ നിന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് എം.എൻ സുരേഷ് തൈകൾ ഏറ്റുവാങ്ങി. തൊടുപുഴ ബ്ലോക്ക് അസി.ഡയറക്ടർ ചന്ദ്രബിന്ദു, കരിമണ്ണൂർ ഗവ. സിഡ് ഫാം സൂപ്രണ്ട് കെ. സുലൈഖ, ഫീൽഡ് ഓഫീസർ തോംസൺ പി. ജോഷ്വ, അഗ്രോ സർവിസ് ഫെസിലിറ്റേറ്റർ ജയിംസ് മാത്യു, പ്രസ് ക്ലബ്ബ് ജോ. സെക്രട്ടറി എം.ബിലീന പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി വിനോദ് കണ്ണോളി സ്വാഗതം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us