കേരള കൃഷിവകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറി വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

New Update

publive-image

തൊടുപുഴ: കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജ്ജ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, കേരള കൃഷിവകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ നൌഷാദ് നിര്‍വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ മോളി ബിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ ബിന്‍സി കെ.വര്‍ക്കി പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു.

Advertisment

വിഷരഹിത പച്ചക്കറി എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുക എന്നതും, വീടുകളിലും, സ്കൂളിലും കുട്ടികള്‍ കൃഷി പരിശീലിക്കുക, അതിലൂടെ കൃഷിയോടും, മണ്ണിനോടും ആഭിമുക്യം വളര്‍ത്തുക എന്നതുമാണ്‌ പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ എൻ.എസ്.എസ്, സ്കൌട്ട് കുട്ടികളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു സ്വാഗതവും, വൈസ് പ്രിന്‍സിപ്പല്‍ ടോമി ജോസഫ് നന്ദിയും പറഞ്ഞു. അധ്യാപകരായ ഫാ. പോള്‍ ഇടത്തൊട്ടി, ബിജോ അഗസ്റ്റിന്‍ എന്നിവർ ആശംസകള്‍ നേര്‍ന്നു.

Advertisment