ജെ.സി.ഐ തൊടുപുഴ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

New Update

publive-image

തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറി ഡോ. അനിൽ ജയിംസ്, പ്രസിഡൻ്റ് മാത്യു കണ്ടിരിക്കൽ

Advertisment

തൊടുപുഴ: ജെ.സി.തൊടുപുഴയുടെ 55-മത് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി മാത്യു എം കണ്ടിരിക്കലിനെയും, സെക്രട്ടറിയായി ഡോ. അനിൽ ജെയിംസിനെയും, ട്രഷററായി വൈശാഖ് ജെയിനെയും, ജെ.ജെ ചെയർമാനായി അബ്രഹാം ഡാനിയേയും, വൈസ് പ്രസിഡന്റായി ജിജോ കുര്യൻ, ബിനോ തോമസ്, ഫെബിൻ സേവ്യർ, ബാലു ജോർഡി, ടോളി കാപ്പൻ എന്നിവരെയും തിരഞ്ഞെടുത്തു.

ജേസി ഭവനിൽ കൂടിയ യോഗത്തിൽ ജോയിന്റ് കമ്മീഷണർ ഇൻകം ടാക്സ് ജ്യോതിസ് മോഹൻ ഐ.ആർ.എസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ജോബിൻ കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. മുൻ പ്രസിഡൻ്റ് ഗ്രീജിത്ത് ശ്രീധർ, സോൺ ഡയറക്ടർ മാനേജ്മെന്റ് അർജുൻ കെ. നായർ, സോൺ വൈസ് പ്രസിഡൻ്റ് ഫെബിൻലി ജയിംസ്, മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ജിജി ജോസഫ്, സോൺ സെക്രട്ടറി മജോ ജോൺസൺ, സോൺ കോ-ഓർഡിനേറ്റർ ജോൺ പി.ഡി എന്നിവർ സംസാരിച്ചു. അഖിൽ ചെറിയാൻ സ്വാഗതവും ഡോ. അനിൽ ജയിംസ് നന്ദിയും പറഞ്ഞു. വൈശാഖ് ജയിൻ പ്രോഗ്രാം ഡയറക്ടറായിരുന്നു.

Advertisment