/sathyam/media/post_attachments/KDjU1FSdy6u23ZFXWgLe.jpeg)
ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങൾ തോറും സ്വാശ്രയ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നു.
സ്വാശ്രയ സംഘങ്ങളിലൂടെ സംഘാംഗങ്ങൾ നിർമ്മിക്കുന്ന നിത്യോപയോഗ വസ്ത്രങ്ങൾ, അനുദിന ജീവിതത്തിനാവശ്യമായ സാധനങ്ങൾ എന്നിവ വിറ്റഴിക്കുക എന്നതാണ് വിപണന കേന്ദ്രങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.
പദ്ധതിയിലൂടെ വിധവകളും, കുടുംബ ഭാരം പേറുന്നവരുമായ ധാരാളം വനിതകൾക്ക് സ്വയം തൊഴിൽ ചെയ്‌യുന്നതിനുള്ള അവസരം ലഭിക്കുന്നു എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്. പദ്ധതിയുടെ ഉദ്ഘാടനം തടിൻപാട് മരിയ സദൻഅനിമേഷൻ സെന്ററിൽ കോട്ടയം അതിരുപതയിലെ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ് ജനറൽ സിസ്റ്റർ ലിസി ജോൺ മുടക്കോടിൽ. നിർവഹിച്ചു.
ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജി ഡി എസ് പബ്ലിക് റിലേഷൻ ഓഫീസർ ജിജി വെളിഞ്ചായിൽ, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, സിസ്റ്റർ ടീന, തോമസ് പുളിയൻതൊട്ടിയിൽ സിസ്റ്റർ നിഷ മരിയ ജോസ്, സിസ്റ്റർ മനീഷ മാത്യു മാർക്കറ്റിംഗ് മാനേജർ ജസ്റ്റിൻ നന്ദികുന്നേൽ, അനിമെറ്റർ സിനി സജി എന്നിവർ പങ്കെടുത്തു.
ജിഡിഎസ് പ്രവർത്തന ഗ്രാമങ്ങളിൽ എല്ലാം വിപണന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നുജി ഡി എസ് സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപുറത്ത് അറിയിച്ചു. ഫോൺ നമ്പർ 9745324040, 8618873575.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us