കേരള നോളജ് ഇക്കോണമി മിഷന്‍ തൊഴില്‍മേള ജനുവരി 19 ന് കട്ടപ്പന ഗവണ്മെന്റ് കോളേജില്‍; 2000-ലധികം തൊഴിലവസരങ്ങള്‍...

New Update

publive-image

Advertisment

ഇടുക്കി: കേരള നോളജ് ഇക്കോണമി മിഷന്‍ ജനുവരി 19നു (ബുധനാഴ്ച) കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 6 വരെ തൊഴില്‍മേള നടത്തുന്നു. നൂറിലധികം കമ്പനികളിലായി 2000-ലധികം തൊഴിലവസരങ്ങളുണ്ടാകും.

18-നും 59-നുമിടയില്‍ പ്രായമുള്ളവര്‍ക്കു പങ്കെടുക്കാം. 19 ന് രാവിലെ വരെ പേര് രെജിസ്റ്റര്‍ ചെയ്യാം. ഐ.ടി, എന്‍ജിനിയറിങ്, ടെക്നിക്കല്‍, ഓട്ടോമൊബൈല്‍, മാനേജ്മെന്റ്, ഫിനാന്‍സ് എജ്യൂക്കേഷന്‍, ബാങ്കിങ്, മാര്‍ക്കറ്റിങ്, സെയില്‍സ്, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നി മേഖലകളിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.

അഞ്ച് വര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യവുയാണ് കേരള നോളജ് ഇക്കോണമി മിഷന്‍ സംസ്ഥാന വ്യാപകമായി തൊഴില്‍മേളകള്‍ നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട കോട്ടയം, കോഴിക്കോട് ജില്ലകളിലായി നടത്തിയ തൊഴില്‍ മേളകളിലൂടെ അയ്യായിരത്തോളം പേര്‍ക്ക് ജോബ് ഓഫര്‍ ലഭിച്ചു.

12,000 രൂപമുതല്‍ 45,000 രൂപവരെ ശമ്പളമാണ് വാഗ്ദാനം. തൊഴില്‍ അന്വേഷകര്‍ക്ക് http://knowledgemission.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന് കൂടുതലറിയാന്‍ സന്ദര്‍ശിക്കുക. "> രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു കുടുംബശ്രീ മുഖേന ഓറിയന്റേഷന്‍ ക്ലാസ്സുകളും ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍- 0471 2737881.

Advertisment