തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി ദര്‍ഘാസുകള്‍ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ അറക്കുളം പകല്‍വീടുകളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു.

ടെണ്ടര്‍ ഫോറം ജനുവരി 14 വരെ വിതരണം ചെയ്യും. ടെണ്ടര്‍ തുറക്കുന്ന തീയതി ജനുവരി 20 രാവിലെ 11.00 മണിക്ക്. വിശദവിവരങ്ങള്‍ 04862 223630, supdtthqhtdpa@gmail.com എന്നിവയില്‍ ലഭിക്കും.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ജില്ലാ/സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ആവശ്യത്തിലേക്ക് (അറക്കുളം പകല്‍ വീട്ടിലേക്ക്) വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു.

ദര്‍ഘാസുകള്‍ ജനുവരി 14 മുതല്‍ സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ, ഓഫീസില്‍ നിന്ന് പ്രവൃത്തി സമയത്ത് ലഭിക്കും. ടെണ്ടര്‍ തുറക്കുന്ന തീയതി ജനുവരി 20 12.00 മണി. വിശദവിവരങ്ങള്‍ക്ക് 04862 223630. supdtthqhtdpa@gmail.com എന്നിവയില്‍ ലഭിക്കും.

Advertisment