Advertisment

ഇടുക്കി ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ ഊര്‍ജ്ജിതമാക്കി

New Update

publive-image

Advertisment

ഇടുക്കി: വര്‍ദ്ധിച്ചു വരുന്ന കോവിഡ് ഭീഷണിയെ നേരിടാന്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കി. ആശുപത്രികള്‍ക്കു പുറമെയുള്ള് സ്ഥാപനങ്ങളില്‍ക്കൂടി കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ ആരംഭിച്ചു.

ഇന്ന് ജില്ലാ കളക്ടറേറ്റ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തി. വരും ദിവസങ്ങളിന്‍ കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വാക്സിനേഷന്‍ കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ജേക്കബ് വര്‍ഗ്ഗീസ് അറിയിച്ചു.

വാക്സിന്‍ എടുക്കാനുള്ള മുഴുവന്‍ ആളുകളും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ഡി.എം.ഒ.അഭ്യര്‍ത്ഥിച്ചു. വാക്സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിനുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ മാസ് മീഡിയാ വിഭാഗത്തിന്റെ നേത്യത്വത്തിന്‍ ആരംഭിച്ചു കഴിഞ്ഞു.

വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന്‍ ത്വരിതപ്പെടുത്താന്‍ അദ്ധ്യാപകരുടെ സഹകരണം ഉറപ്പാക്കും. വ്യാഴാഴ്ച ജില്ലയില്‍ 3454 പേരെ പരിശോധിച്ചതില്‍ 1441 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രോഗ നിരക്ക് കൂടുതലുള്ള പഞ്ചായത്തുകള്‍ പള്ളിവാസലും വണ്ടിപ്പെരിയാറുമാണ്.

Advertisment