ടെണ്ടര്‍ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

ഇടുക്കി:ഇടുക്കി ജില്ലയിലെ വികസന വീഡിയോ ചിത്രങ്ങള്‍ എല്‍ഇഡി ഡിസ്‌പ്ലെ വാളിലൂടെ ജില്ലയിലുടനീളം പ്രദര്‍ശിപ്പിക്കുന്നതിന് വാഹനത്തില്‍ സംവിധാനമുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

Advertisment

പ്രദര്‍ശിപ്പിക്കാനുള്ള വീഡിയോ ചിത്രം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കി നല്‍കും. ജില്ലയിലെ 10 പ്രധാന കേന്ദ്രങ്ങളില്‍ ചിത്രങ്ങള്‍ വീഡിയോ വാളിലൂടെ പ്രദര്‍ശിപ്പിക്കണം. 8 : 6 അടി വലുപ്പത്തിലുള്ള വാളിലൂടെയാണ് പ്രദര്‍ശിപ്പിക്കേണ്ടത്.

താല്‍പ്പര്യമുള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കുയിലിമല, ഇടുക്കി എന്ന വിലാസത്തില്‍ ഫെബ്രുവരി 21 നകം ടെണ്ടര്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ നിബന്ധനകളെല്ലാം ടെണ്ടറിന് ബാധകമായിരിക്കും.

ടെണ്ടറുകള്‍ സ്വീകരിക്കാനും നിരസിക്കാനുമുള്ള അധികാരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233036

Advertisment