ഇടുക്കി:ദേവികുളം താലൂക്കിലെ രവീന്ദ്രന്‍ പട്ടയങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായുള്ള ഹിയറിംഗ് നടപടികള്‍ ആരംഭിച്ചു. കുഞ്ചിതണ്ണി വില്ലേജിലെ ഗൂണഭോക്താക്കളെയാണ് ഇന്നലെ (14) കളക്ടറേറ്റില്‍ ഹിയറിങിന് വിളിച്ചത്.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജിന്റെ സാന്നിധ്യത്തിലായിരുന്നു ഹിയറിംഗ്. 35 പട്ടയ ഫയലുകളിന്മേല്‍ 44 പേരുടെ നിയമ സാധുത പരിശോധിക്കാനായിരുന്നു ഇന്നലെ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 33 പട്ടയ ഫയലുകളുമായി ബന്ധപ്പെട്ടവര്‍ ഹിയറിംഗ് നടപടികളില്‍ ഹാജരായി.
ഹാജരാകാത്ത പട്ടയഫയലുകള്‍ക്കായി മാര്‍ച്ച് 21 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വീണ്ടും ഹിയറിംഗ് നടത്തും. ദേവികുളത്ത് നടത്തിയ ഹിയറിംഗില്‍ വരാന്‍ സാധിക്കാത്തവര്‍ക്ക് മറ്റൊരു ദിവസം നടത്തും. ഹിയറിംഗില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.