/sathyam/media/post_attachments/JwSfZGKloWJU1s8BrXhI.jpg)
ഇടുക്കി: കേരള കോൺഗ്രസ്സ് (എം) നേതാവും കെ.എം മാണി സാറിന്റ സതീർത്ഥ്യനും, ദീർഘകാലം കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മാത്യു മത്തായി തേക്കമല (അടക്കനാട്ട് പാപ്പച്ചൻ ചേട്ടൻ - 92) നിര്യാതനായി. ആദ്യകാല കുടിയേറ്റ കർഷകരിൽ പ്രമുഖനാണ്.
കൃഷിക്കൊപ്പം കുടിയേറ്റ കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടി പൊതുരംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അടക്കനാട്ട് പാപ്പച്ചൻ ചേട്ടൻ.
കുടിയേറ്റ ഗ്രാമമായ കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ അൻപത് ആണ്ടു നീളുന്ന രാഷ്ട്രീയ ചരിത്രത്തിന്റെ വളർച്ചയിൽ,സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട പേരാണ് മാത്യു മത്തായി തേക്കമല എന്നത്.
ഏറ്റവും കൂടുതൽ കാലം കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റയിരുന്നു അദ്ദേഹം. തങ്കമണി ഗ്രാമത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ പകരം വയ്ക്കാനില്ലാത്ത നേതാവ്.
ബുധൻ ഉച്ചക്ക് ഒരുമണിക് പാണ്ടിപ്പാറയിൽ പൊതുദർശനം, 2 ന് പഞ്ചായത്ത് ഓഫീസിൽ പൊതുദർശനം, 4 മണിക്ക് മൃതദേഹം വീട്ടിൽ എത്തിക്കും. വ്യാഴം രാവിലെ 11 മണിക്ക് തങ്കമണി സെന്റ് തോമസ് ദേവാലയത്തിൽ സംസ്കാരചടങ്ങുകൾ നടക്കും .