/sathyam/media/post_attachments/vEHhZZXhOeyFdCR7kTpM.jpg)
വണ്ണപ്പുറം: മുണ്ടന്മുടി കൊന്നയ്ക്കൽ ബ്ലോക്ക് പഞ്ചായത്തംഗം ജിനോ കുരുവിള (37) അന്തരിച്ചു. ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനെയാണ് പ്രതിനിധീകരിച്ചിരുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ വച്ച് അസ്വസ്ഥതയുണ്ടാകുകയും ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജിനു. മകൻ: ജെറോം. സംസ്കാരം പിന്നീട്.