/sathyam/media/post_attachments/ug1rDGfadb4EVlgD5QLk.jpg)
കുമാരമംഗലം സ്‌കൂളില്‍ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി നടത്തിയ ആരോഗ്യബോധവത്‌കരണ സെമിനാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു വി. എസ്. ഉദ്‌ഘാടനം ചെയ്യുന്നു.
തൊടുപുഴ : കുമരമംഗലം എം. കെ. എന്‍. എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈദ്യരത്‌നം ഔഷധ ശാലയുടെ സഹകരണത്തോടെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കായി ആരോഗ്യബോധവത്‌കരണ സെമിനാര്‍ സംഘടിപ്പിച്ചു.
കൗമാരക്കാരായ പെണ്‍കുട്ടികളുടെ കരുതല്‍, ശാക്തീകരണം, ആരോഗ്യസംരംക്ഷണം എന്നിവ ആയുര്‍വേദത്തിലൂടെ ലക്ഷ്യമിട്ട് വൈദ്യരത്‌നം ഔഷധശാലയുടെ സ്‌ത്രീ ശാക്തീകരണ പദ്ധതിയായ അംഗന യുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
സെമിനാറിന്റെ ഉദ്‌ഘാടനം ഭദ്രദീപം കൊളുത്തി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു വി. എസ്. നിര്‍വ്വഹിച്ചു. പി. റ്റി. എ. പ്രസിഡന്റ് സന്തോഷ് അറയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. വൈദ്യരത്‌നം ഔഷധശാലയിലെ സീനിയര്‍ ഫിസിഷ്യന്‍ ഡോ. ജി. ജിഷ്‌ണു സെമിനാറിന് നേതൃത്വം നല്‍കി സ്‌റ്റാഫ് സെക്രട്ടറി ബിനോയി ജോര്‍ജ്ജ്, വൈദ്യരത്‌നം സോണല്‍ മാനേജര്‍ ജോജി തോമസ് സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം ഇന്‍ചാര്‍ജ്ജ് ഷൈല വാര്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.