പാരിപ്പള്ളി മെഡി.കോളേജ് കരാർ ജീവനക്കാർക്കുള്ള ശബളക്കുടിശിക, ബോണസ് നൽകണം

New Update

publive-image

ചാത്തന്നൂർ: പാരിപള്ളി ഗവ. മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശബള കുടിശ്ശിക ഉടൻ നൽകണമെന്നും മൂന്ന് മാസത്തെ ശബളം ബോണസായും ഒരു മാസത്തെത് ഓണം അഡ്വാൻസായി നൽകണമെന്നും കേരള ഗവ. ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കൊല്ലം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

ഈ വിഷയത്തിൽ ജില്ല ലേബർ ആഫീസർക്കും കരാറുകാരനും യൂണിയൻ ഡിമാൻഡ് നോട്ടീസ് നൽകിയതായി യൂണിയൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിജു പാരിപ്പള്ളിയും ജനറൽ സെക്രട്ടറി പാരിപ്പള്ളി വിനോദും അറിയിച്ചു.

Advertisment