New Update
Advertisment
ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു.
സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു.
ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ പ്രത്യക്ഷ സമരത്തോടൊപ്പം നിയമപരമായ പോരാട്ടവും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.