/sathyam/media/post_attachments/jwelK931dxSQRXyKIihd.jpg)
കാരിക്കോട്:വിദ്യാഭ്യാസ സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ കാരിക്കോടിന്റെ വികസന പന്ഥാവിലും വിലയേറിയ സംഭാവന നല്‍കിയ സാമൂദായിക സൗഹൃദ അന്തരീക്ഷം ഊട്ടി ഉറപ്പിക്കുന്നതിനും മതേതര ഐക്യത്തിനും ശ്രദ്ധേയമായ മുന്‍ഗണനകളും നിലപാടുകള്‍ക്കും നേതൃത്വം നല്‍കിയ റവ: ഫാ. ജോര്‍ജ്ജ് സി. ചാലപ്പുറം കോര്‍ എപ്പിസ്‌കോപ്പയുടെ നിര്യാണത്തില്‍ 2684-ാം നമ്പര്‍ കാരിക്കോട് വടക്കേക്കര ദേവി വിലാസം എന്‍എസ്എസ് കരയോഗം അനുശോചനം രേഖപ്പെടുത്തി.
കരയോഗം പ്രസിഡന്റ് ഡോ. ഇ. എന്‍. ശിവദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കരയോഗം വൈസ് പ്രസിഡന്റ് ടി. എ. ജയകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്‍. എസ്. എസ്. വൈക്കം താലൂക്ക് യൂണിയന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം പി. ജി. എം. നായര്‍, കരയോഗം സെക്രട്ടറി വേണുഗോപാല്‍ വേണു സദനം, ജോയിന്റ് സെക്രട്ടറി വിജയ ഷാജി, വിജയ മോഹന്‍ ശ്രീനിവാസ്, പി. എസ്. ചന്ദ്രമോഹന്‍, കെ. കെ. ശശികുമാര്‍ ചെമ്പകശ്ശേരില്‍, മിനി ധര്‍മ്മജന്‍, സതി സോമശേഖരന്‍, പ്രിയ സുരേഷ്, ആശാ അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us