Advertisment

അ​തി​ർ​ത്തി​ത​ർ​ക്കം; ഇടുക്കിയിൽ അ​യ​ൽ​വാ​സി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച ശേഷം ഒളിവിൽപോയി : പ്രതി അറസ്റ്റിൽ

New Update

publive-image

Advertisment

ചെ​റു​തോ​ണി: അ​യ​ൽ​വാ​സി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​ പൊലീസ് പിടിയിൽ. ക​ന​ക​ക്കു​ന്ന് സ്വ​ദേ​ശി തേ​വ​ർ​കു​ന്നേ​ൽ ടി​ജോ ജോ​ൺ (34)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​രി​ക്കാ​ശേ​രി പൊ​ലീ​സ് ആണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ ജ​നു​വ​രി 15-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​തി​ർ​ത്തി​ത​ർ​ക്ക​ത്തെ ​തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​യെ ഇയാൾ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ക്കാ​തെ വ​ന്ന​തി​നാ​ൽ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Advertisment