ഐഐഎം കോഴിക്കോടില്‍ നിരവധി തൊഴിലവസരങ്ങള്‍; വിശദാംശങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (കോഴിക്കോട്) നിരവധി തൊഴിലവസരങ്ങള്‍. വിശദാംശങ്ങള്‍ ചുവടെ...

Advertisment

1. സപ്പോര്‍ട്ട് എഞ്ചിനീയര്‍

യോഗ്യത: ബി.ടെക് (സിഎസ്/സിഇ/ഐടി)/ ബിഇ (സിഎസ്/സിഇ/ഐടി)/ എംസിഎ/എംഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി). ഇതില്‍ ഏതെങ്കിലും ഒന്നില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കും, പ്രസ്തുത ജോലിക്ക് ആവശ്യമായ ഒരു വര്‍ഷത്തെ ജോലിപരിചയവും വേണം.

അല്ലെങ്കില്‍

ബിസിഎ/ബിഎസ്‌സി (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി). കുറഞ്ഞത് 55 ശതമാനം മാര്‍ക്കും, പ്രസ്തുത ജോലിക്ക് ആവശ്യമായ രണ്ട് വര്‍ഷത്തെ ജോലിപരിചയവും വേണം.

അല്ലെങ്കില്‍

മൂന്ന് വര്‍ഷത്തെ മുഴുവന്‍ സമയ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ഐടി/കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ്. കുറഞ്ഞത് 55 ശതമാനം മാര്‍ക്കും, പ്രസ്തുത ജോലിക്ക് ആവശ്യമായ രണ്ട് വര്‍ഷത്തെ ജോലിപരിചയവും വേണം.

ഒരു ഒഴിവാണുള്ളത്. 35 വയസില്‍ കൂടുതലുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. 20,300 രൂപ പ്രതിഫലം ലഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഏപ്രില്‍ 21-ന് മുമ്പ് അപേക്ഷിക്കാം.

2. സൈക്കോളജിസ്റ്റ് (സ്ത്രീകള്‍) കരാര്‍ അടിസ്ഥാനത്തില്‍

യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിജിയും, അഞ്ച് വര്‍ഷത്തെ മുഴുവന്‍ സമയ ക്ലിനിക്കല്‍ പ്രാക്ടീസും. അല്ലെങ്കില്‍, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റും, രണ്ട് വര്‍ഷത്തെ മുഴുവന്‍ സമയ ക്ലിനിക്കല്‍ പ്രാക്ടീസും. 35 വയസാണ് പ്രായപരിധി. 75,000 രൂപ പ്രതിഫലം ലഭിക്കും. ഏപ്രില്‍ 18ന് മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.

സീനിയര്‍ മാനേജര്‍ (എഞ്ചിനീയറിംഗ് ഓപ്പറേഷന്‍സ്), സിസ്റ്റംസ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍, അഡ്മിന്‍ അസോസിയേറ്റ്‌സ് തുടങ്ങിയ തസ്തികകളിലും ഐഐടിഎം കോഴിക്കോടില്‍ അവസരമുണ്ട്.

മുഴുവന്‍ ഒഴിവുകളുടെ സമ്പൂര്‍ണ വിശദാംശങ്ങളും, അപേക്ഷിക്കേണ്ടത് എങ്ങനെയെന്നും അറിയാന്‍ https://iimk.ac.in/vacancy എന്ന ലിങ്ക്‌ സന്ദര്‍ശിക്കുക.

Advertisment