/sathyam/media/post_attachments/soiHZqsemQEx5sq4qhIQ.jpg)
ജയ്പൂര്‍: വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക. ഭാരത്പുരിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ മീരയാണ് താന്‍ പ്രണയിക്കുന്ന വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്.
മീര കല്‍പനയുമായി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. സ്‌കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകളില്‍ വച്ചാണ് മീര കല്‍പനയെ പരിചയപ്പെടുന്നത്. കബഡി കളിക്കാരിയായ കല്‍പനയുമായി ഗ്രൗണ്ടില്‍വച്ചുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് മീര പറഞ്ഞു.
തുടര്‍ന്ന് കല്‍പനയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി മീര ആരവ് എന്ന പുരുഷനായി. ആരവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമായില്ലായിരുന്നെങ്കിലും അദ്ദേഹത്തെ വിവാഹം കഴിച്ചേനെയെന്നും കല്‍പന പറഞ്ഞു.