ഹൈദരബാദ്: ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ ചാടിക്കയരുതെന്ന് റെയില്‍വേ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ചിലര്‍ ഇത് കേട്ടഭാവം നടിക്കാറില്ല. അതുമൂലം പലതവണ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ചിലര്‍ രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.
റെയില്‍വേ പൊലീസിലെ വനിതാ ഉദ്യോഗസ്ഥയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഹൈദരബാദിലെ ബെഗുംപേട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ച് യാത്രക്കാരിയെ അത്ഭുതമായി രക്ഷപ്പെടുത്തി.
അതിധീരമായി യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ഒരു യുവതി ഓടിക്കയറാന്‍ ശ്രമിക്കുന്നു.
അതിന് കഴിയാതെ വന്നതോടെ യുവതിയെ ട്രെയിന്‍ വലിച്ചുകൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ കെ സനിത യുവതി അതിസാഹസികമായി സധൈര്യം പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചിടുകയായിരുന്നു. വനിതാജീവനക്കാരിയുടെ സമയോചിതമായ ഇടപെടലിനെ റെയില്‍വേ ജനറല്‍ മാനേജര്‍ അഭിനന്ദിച്ചു.
Life Saving Act by RPF Women Constable, K. Sanitha at Begumpet Railway Station in Hyderabad. She saved lady passenger attempting to board the moving train. As train picked up speed, passenger was at risk of falling in the gap.@XpressHyderabad@NewIndianXpresspic.twitter.com/rFc6NHLtAF
— Bachanjeetsingh_TNIE (@Bachanjeet_TNIE) May 31, 2023