8 വയസുകാരനെ കൊന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാനയിലെറിഞ്ഞു: ട്രാന്‍സ് ജെന്‍ഡറുടെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു

New Update

publive-image

Advertisment

ഹൈദരബാദ്: എട്ട് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ബക്കറ്റിലടച്ച് കാനയിലെറിഞ്ഞ സംഭവത്തിൽ ട്രാന്‍സ് ജെന്‍ഡറുടെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തു.

വ്യാഴാഴ്ചയാണ് ഹൈദരബാദില്‍ നിന്ന് എട്ട് വയസുകാരനെ കാണാതായത്. പിന്നാലെ ഇമ്രാന്‍ അലി ഖാന്‍ എന്ന ട്രാന്‍സ് ഡെന്‍ഡറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തുടർന്നാണ് നരബലി ആരോപിച്ച് നാട്ടുകാര്‍ ട്രാന്‍സ് ജെന്‍ഡറുടെ വീട് തകര്‍ത്തത്. എന്നാല്‍ സംഭവം നരബലിയാണെന്ന ആരോപണം ഹൈദരബാദ് പൊലീസ് തള്ളി. ഹൈദരബാദിലെ സന്നദ് നഗറിലെ അല്ലാദീന്‍ കോട്ടിയിലാണ് സംഭവം.

Advertisment