ഹോളി ദിനത്തിൽ നായയെ കെട്ടിയിട്ട് നിറം വിതറി; അവൾ ഇനി സുരക്ഷിത സ്ഥലത്തേക്ക്

author-image
admin
Updated On
New Update

publive-image

വളരെ ആഘോഷപൂർവമാണ് നമ്മൾ ഹോളി ആഘോഷിക്കുന്നത്. നിറങ്ങളും ഉത്സവങ്ങളും മധുരപലഹാരങ്ങളും എല്ലാമായി. ഈ കഴിഞ്ഞ ഹോളി ആഘോഷത്തിനിടയിൽ നോവായി മാറിയ നായയുടെ വീഡിയോ ഓർക്കുന്നില്ലേ… ഒരു മതിലിനോട് ചേർത്ത് കെട്ടിയിട്ടിരിക്കുന്ന നായ. ചുറ്റും പൊടിപൊടിക്കുന്ന ഹോളി ആഘോഷം. ഇതിനിടയിൽ ഒരാൾ നായയുടെ ദേഹത്തേക്ക് പച്ചനിറത്തിലുള്ള പൊടി വലിച്ചെറിയുന്നു.

Advertisment

എന്നാൽ ഒന്നും ചെയ്യാനാകാതെ നിസ്സഹായതയോടെ നോക്കിനിൽക്കുകയായിരുന്നു നായ. ഈ കഴിഞ്ഞ ഹോളിദിനത്തിലാണ് ഈ ദൃശ്യം പുറത്തുവന്നത്. നിരവധി ആളുകൾ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തു. കാഴ്ചക്കാരുടെ കണ്ണ് നനയ്ക്കുന്ന വീഡിയോ നിരവധി വിമർശനങ്ങളും നേരിട്ടു.

ഹോളി ദിനത്തിൽ മൃഗങ്ങളോട് കാണിക്കുന്ന ഇത്തരം ക്രൂരതകൾക്കെതിരെ ഇതിനുമുമ്പും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഉപദ്രവിക്കപ്പെട്ട ആ നായയെ രക്ഷപ്പെടുത്തിയെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയുമാണ് എന്നതാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടിയും മോഡലും ​ഗായികയുമൊക്കെയായി ഷിബാനി ​ദണ്ഡേക്കറാണ് ഇതു സംബന്ധിച്ച പോസ്റ്റ് പുറത്തുവിട്ടത്. റോക്സി എന്ന നായയെ രക്ഷപെടുത്തി എന്നാണ് ഷിബാനി കുറിച്ചത്.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഈ വിവരം പങ്കുവെച്ചത്. റോക്സിയെ രക്ഷപ്പെടുത്താൻ സാധിച്ചുവെന്നും ഇപ്പോൾ മനോഹരമായൊരു വീട്ടിലേക്കുള്ള യാത്രയിലാണ് അവൾ എന്നും ഷിബാനി കുറിച്ചു. നിരവധി പേരാണ് ഷിബാനിയുടെ ഈ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. അന്ന് റോക്സിയ്ക്കെതിരെ നടന്ന അക്രമത്തിന് അപലപിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. നിരവധി പ്രതിഷേധങ്ങളും ഉയർന്നിരുന്നു. ഇതോടെ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിച്ച് ഉടമ വീഡിയോ പങ്കുവെച്ചിരുന്നു. എങ്കിലും നായയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ് അധികൃതർ.

Advertisment