/sathyam/media/post_attachments/mnXuGAXGw4X1PRLLlxGn.jpg)
ലഖ്നോ: കാണ്‍പൂരിൽ തുരങ്കമുണ്ടാക്കി എസ്ബിഐയില്‍ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന 1.8 കിലോ ഗ്രാം സ്വര്‍ണം കവര്‍ന്നു. കാണ്‍പൂരിലെ ഭാനോട്ടി ശാഖയിലാണ് കവര്‍ച്ച നടന്നത്.
ഒഴിഞ്ഞ പറമ്പില്‍ 10 അടി നീളവും 4 അടി വീതിയുമുള്ള തുരങ്കമുണ്ടാക്കി ബാങ്കിലേക്ക് നുഴഞ്ഞു കയറിയ മോഷ്‌ടാക്കൾ സ്ട്രോങ് റൂമില്‍ കടന്ന് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന സേഫ് തകര്‍ത്താണ് മോഷണം നടത്തിയത്. എന്നാല്‍, ബാങ്കില്‍ സൂക്ഷിച്ചിരുന്ന 32 ലക്ഷം രൂപ ഇവര്‍ക്ക് മോഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി ബാങ്ക് അധികൃതര്‍ പറഞ്ഞു.
ഫോറന്‍സിക് വിദഗ്ധരും പൊലീസുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലേക്കുള്ള തുരങ്കം കണ്ടെത്തിയത്. ബാങ്കിലുള്ള ജീവനക്കാരുടെ അറിവോടെയാണോ കുറ്റകൃത്യം നടന്നതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രാഥമിക സൂചനകള്‍ ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഫിംഗര്‍പ്രിന്റ് ഉള്‍പ്പടെയുള്ളവ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന സേഫ് തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വായ്പക്കായി പണയംവെച്ച 29 പേരുടെ സ്വര്‍ണമാണ് നഷ്ടമായതെന്ന് ബാങ്ക് മാനേജര്‍ നീരജ് റായ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us