ഗുജറാത്തിൽ ഏട്ടു വയസുകാരിയെ സിംഹം കടിച്ചു കൊന്നു

New Update

publive-image

അഹമ്മദാബാദ് : ഏട്ടുവയസുകാരിയെ സിംഹം കടിച്ചു കൊന്നു. ജില്ലയിലെ സവർകുണ്ട്‌ല താലൂക്കിലെ ഗോരഡക ഗ്രാമത്തിലാണ് സംഭവം. സംഗിയ ഭൂരിയ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ശരീരത്തിന്റെ 80 ശതമാനവും സിംഹം കടിച്ചു തിന്നിരുന്നു.

Advertisment

ഗുജറാത്തിലെ അമ്രേലിയിലെ ഫാമിൽ കുടുംബാംഗങ്ങളോട് ഒപ്പം കുട്ടി ഉറങ്ങികിടക്കുകയായിരുന്നു. പുലർച്ചെ 4 മണിയോടെയാണ് സിംഹം കുട്ടിയെ വലിച്ചെഴച്ച് കൊണ്ടുപോവുകയായിരുന്നു. രാവിലെ ഉറക്കമുണർന്നതിനുശേഷം പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാർ അന്വേഷിക്കാൻ തുടങ്ങിയിരുന്നു.

അപ്പോഴാണ് കുട്ടിയുടെ ശരീരഭാഗങ്ങൾ അടുത്തുള്ള വയലിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ തലയുടെയും ഒരു കൈയുടെയും മാംസക്കഷണങ്ങൾ മാത്രമാണ് പ്രദേശത്ത് കാണപ്പെട്ടത്. പുള്ളിപ്പുലികളും സിംഹങ്ങളും ഉൾപ്പെടെയുളള വന്യമൃഗങ്ങളുടെ സാനിധ്യം ഈ പ്രദേശത്ത് ഉണ്ട്. സിംഹത്തെ പിടിക്കാൻ കെണികൾ ഒരുക്കിയതായും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

NEWS
Advertisment