അലങ്കാര മത്സ്യങ്ങളെ വളർത്തുന്നവരാണ് നമ്മളിൽ മിക്കവരും. വ്യത്യസ്ത നിറങ്ങളിലുള്ള കുഞ്ഞൻ മീനുകൾ തുടങ്ങി പൂളുകളിൽ വളർത്തുന്ന വലിയ മീനുകളെ വരെ നമുക്ക് പരിചയമുണ്ട്. അത്തരം നമുക്ക് പരിചിതമായ മത്സ്യമാണ് അരോവന. എന്നാൽ ഈ അരോവന മത്സ്യത്തിന്റെ പ്രത്യേകത എന്താണെന്ന് അറിയാമോ?
ചുവന്ന നിറമുള്ള ഏഷ്യൻ അരോവേനയ്ക്ക് ഏകദേശം മൂന്നു ലക്ഷം അമേരിക്കൻ ഡോളർ അതായത് രണ്ടു കോടിയിലധികം രൂപയാണ് വില. ചൈനയിലെ കടലാസ് ഡ്രാഗണുകൾ ചലിക്കുന്നതു പോലെയാണ് ഇവ സഞ്ചരിക്കുക. അങ്ങനെയാണ് ഇവയ്ക്ക് ഡ്രാഗൺ ഫിഷെന്ന പേര് ലഭിച്ചത്.
ആളുകൾക്കിടയിൽ ഈ മത്സ്യത്തെ ചുറ്റിപറ്റി നിരവധി വിശ്വാസങ്ങളും ഉണ്ട്. ഇത് ഭാഗ്യം കൊണ്ട് വരുമെന്ന് കരുതുന്നവരും നിരവധിയാണ്. അതോടെ നിരവധി പേർ ഈ മീൻ അനധികൃതമായി കടത്താൻ തുടങ്ങി. അതോടെ കാടിനുള്ളിൽ വംശനാശ ഭീഷണി നേരിട്ട മീനങ്ങനെ നാട്ടിൽ സുരക്ഷിതരായി വളരാൻ തുടങ്ങി.
കോൺക്രീറ്റ് ടാങ്കുകൾക്കുള്ളിൽ അതീവസുരക്ഷാ മാർഗങ്ങളോടെയാണ് ഈ മീനിനെ സംരക്ഷിക്കുന്നത്. കൂടാതെ തോക്കേന്തിയ കാവൽക്കാരും ഇലക്ട്രിക് കേബിളുകളും നിരീക്ഷണഗോപുരവുമൊക്കെയായി വലിയ ക്രമീകരണങ്ങളോടെയാണ് ഇവയുടെ ഫാമുകളുള്ളത്. ഇവ ഇനി പ്രദർശനങ്ങൾക്ക് എത്തിച്ചാൽ പോലും വൻ സുരക്ഷയോടെ മാത്രമേ കണിക്കാറുള്ളു.
അതികം ആരും ശ്രദ്ധിക്കാതിരുന്ന ഈ മീനിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഏറെക്കുറെ കാരണം കള്ളക്കടത്തുകാരാണ്. കോടികൾ വിളയുന്ന ബിസിനസാക്കി അരോവന മീൻകടത്തലിനെ അവർ മാറ്റി. വംശനാശഭീഷണി ഉള്ളതിനാൽ രാജ്യാന്തര തലത്തിൽ ഇവയുടെ കയറ്റുമതിയും ഇറക്കുമതിയുമൊക്കെ കുറ്റകരമാണ്.