വിള നശിപ്പിക്കാനെത്തുന്ന കുരങ്ങിനെ ഓടിക്കാൻ കരടി വേഷത്തിൽ കർഷകർ

author-image
admin
Updated On
New Update

publive-image

Advertisment

കൃഷിയിൽ ഏറെ വെല്ലുവിളികളാണ് കർഷകർ നേരിടാറുള്ളത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മൃഗങ്ങൾ വിള നശിപ്പിക്കുന്നത്. എന്തൊക്കെ മാർഗങ്ങൾ സ്വീകരിച്ചാലും ചിലതൊന്നും ഒരു പരിഹാരവും ഉണ്ടാകാറില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്ന ഒരു രസികൻ വീഡിയോയാണ് ചർച്ചാ വിഷയം.

തെലങ്കാനയിലെ ഒരു കർഷകനാണ് വിള നശിപ്പിക്കാൻ എത്തുന്ന കുരങ്ങുകളിൽ നിന്നും കാട്ടുപന്നികളിൽ നിന്നും തങ്ങളുടെ വിളകളെ രക്ഷിക്കാൻ വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയത്. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ കർഷകരാണ് കുരങ്ങുകളിൽ നിന്നും കാട്ടുപന്നികളിൽ നിന്നും തങ്ങളുടെ വിളകളെ രക്ഷിക്കാൻ കരടി വേഷം ധരിച്ച് ആളെ വെച്ചത്.

കൊഹേഡയിലെ ഭാസ്കർ റെഡ്ഡി എന്ന കർഷകനാണ് ഇത്തരമൊരു ആശയം മുന്നോട്ട് വെച്ചത്. മുൻപ് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ വിള നശിപ്പിക്കാൻ എത്തുന്ന മൃഗങ്ങളെ തുരത്താൻ ഇത്തരം രീതികൾ ഉപയോഗിച്ചിരുന്നു. നായയെ പെയിന്റടിച്ച് സിംഹത്തിന്റെ രൂപത്തിലേക്ക് കൃഷിയിടങ്ങളിൽ ഇറക്കുമായിരുന്നു.

വിളകൾ സുരക്ഷിതമാക്കാൻ ദിവസം മുഴുവൻ കരടി വേഷത്തിൽ വയലിൽ കറങ്ങിനടക്കുന്ന ആളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇങ്ങനെ കരടി വേഷത്തിൽ നടക്കുന്നത് ചിലർക്ക് തൊഴിലിനും വരുമാനത്തിനുള്ള മാർഗമാണെങ്കിലും കർഷകർക്ക് തങ്ങളുടെ വിള സംരക്ഷിക്കാനുമുള്ള മാർഗമാണ്.

Advertisment