/sathyam/media/post_attachments/TEWxucriHD61dxWeAtVH.jpg)
പഞ്ചാബ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിവാഹിതനായി. കുടുംബ സുഹൃത്തും ഡോക്ടറുമായ ഗുർപ്രീത് കൗർ ആണ് വധു. ഉച്ചയ്ക്ക് 11 മണിക്ക് ചണ്ടീഗഡിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ലളിതമായ വിവാഹച്ചടങ്ങുകൾ നടന്നത്.
/sathyam/media/post_attachments/m4IP3Yd54XXH6SzXutUG.jpg)
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ എ.എ.പി. അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും എ.എ.പി. എം.പി. രാഘവ് ഛദ്ദയും പങ്കെടുത്തു.
ഭഗവന്ത് മാനിന്റെ ആദ്യഭാര്യ ഇന്ദ്രപ്രീത് കൗറുമായി 2015 ൽ വിവാഹമോചനം നേടിയ മാനിന് ആ ബന്ധത്തിൽ സീരത് (21) എന്ന മകളും ദിൽഷൻ (17) എന്ന മകനുമുണ്ട്. അവർ മൂവരും അമേരിക്കയിലാണ് താമസം.
/sathyam/media/post_attachments/7R1okFIgCoEZ6vqEltQL.jpg)
മകനും മകളും മാനിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പഞ്ചാബിൽ എത്തിയിരുന്നു. മക്കളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന മാൻ അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിലും ഇടപെടാറുണ്ട്. അംബാല മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ ഡോക്ടർ ഗുർപ്രീത് കൗർ ഹരിയാനയിലെ വലിയ ഒരു കർഷക കുടുംബത്തിലെ അംഗമാണ്.
/sathyam/media/post_attachments/DNDxpFGt85ze18oMnBkQ.jpg)
150 ഏക്കർ കൃഷിഭൂമി ഇവർക്ക് സ്വന്തമായുണ്ട്. ഭഗവന്ത് മാനിന്റെ സഹോദരിയിലൂടെയാണ് ഈ പുതിയ ബന്ധം ഉരുത്തിരിഞ്ഞതും അതിന് അമ്മയുടെ സമ്മതം കൂടിയായപ്പോൾ ബന്ധം വിവാഹത്തിലെത്തുകയുമായിരുന്നു.