ലഹരിവസ്‍തുക്കളും മറ്റും ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെ കുടുക്കാന്‍ കിടലന്‍ സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

ദ്യം ഉള്‍പ്പെടെയുള്ള ലഹരിവസ്‍തുക്കളും മറ്റും ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവരെ കുടുക്കാന്‍ കിടലന്‍ സാങ്കേതിക വിദ്യയുമായി കേരളാ പൊലീസ്. ആല്‍കോ സ്‍കാന്‍ വാനുമായിട്ടാണ് കേരള പൊലീസിന്‍റെ വരവ്. ഈ സംവിധാനത്തില്‍ ഉമിനീര്‍ പരിശോധിച്ചാണ് ഉള്ളില്‍ ലഹരിയുണ്ടോയെന്ന് കണ്ടെത്തുക. മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്‍തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ ഈ പരിശോധനയില്‍ കുടുങ്ങും.

Advertisment

publive-image

ഉമിനീരില്‍ നിന്ന് ഇത്തരത്തിലുള്ള പരിശോധന നടത്തുന്ന സംവിധാനം ആദ്യമായാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും കേരള പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നതിലൂടെ അപകടങ്ങളുണ്ടാകുന്നത് തടയുകയാണ് ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചോ എന്നു പരിശോധിക്കാന്‍ മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേ​ഗത്തിൽ പരിശോധന നടത്താനാകും എന്നതാണ് ആല്‍കോ സ്‍കാന്‍ വാനിന്‍റെ പ്രത്യേകത. വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും എത്തിക്കും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരെ നിയോഗിക്കും.

റോട്ടറി ഇന്റർനാഷണലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സംരംഭത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനവും ഫ്ലാ​ഗ് ഓഫും ആ​ഗസ്റ്റ് 30ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് മസ്കറ്റ് ഹോട്ടലില്‍ വെച്ച് ഉദ്ഘാടനം നിര്‍വഹിക്കുക.

Advertisment