ദിനാജ്പൂരിൽ നിന്നുള്ള ഒരു 16 വയസ്സുകാരി തന്‍റെ രക്തം വിൽക്കാൻ ശ്രമിച്ച വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ആകേ ചർച്ചയാവുന്നത്. സൗത്ത് ദിനാജ്പൂരിലെ തപൻ പോലീസ് സ്റ്റേഷൻ പരിധിയിലെ കർദയിലെ താമസക്കാരിയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി.
9,000 രൂപ വിലയുള്ള സ്‌മാർട്ട്‌ഫോൺ ഓൺലൈനായി ഓർഡർ ചെയ്‌തെങ്കിലും ഇത്രേയും വലിയ തുക തന്നേകൊണ്ട് ഒറ്റയ്ക്ക് കൊടുത്തു താർക്കാനാവിലെന്ന് മനസിലാക്കിയതോടെയാണ് കുട്ടി ഇത്തരമൊരു ആശയവുമായി എത്തുന്നത്. പണത്തിന് പകരമായി ബാലൂർഘട്ടിലെ ജില്ലാ ആശുപത്രിയിൽ എത്തി രക്തം വിൽക്കാൻ അവൾ തീരുമാനിച്ചു.
രക്തം നൽകുന്നതിന് പകരം പെൺകുട്ടി പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടി പണം ആവശ്യപ്പെട്ടതിൽ സംശയം തോനിയ ബ്ലഡ് ബാങ്ക് ജീവനക്കാരൻ കനക് ദാസ് ഉടനെ സംഭവം ശിശു സംരക്ഷണ വിഭാഗത്തെ വിവരമറിയിക്കുകയും അവർ ആശുപത്രിയിലെത്തിയതുകയുമായിരുന്നു.
അന്വേഷണത്തിനൊടുവിൽ അവർ യഥാർത്ഥ കാരണം കണ്ടെത്തുന്ന്ത്. ചൈൽഡ് കെയർ അംഗം റീത മഹ്തോ പറയുന്നതനുസരിച്ച്, ഓൺലൈനിൽ ഓർഡർ ചെയ്ത ഫോൺ ഉടൻ ഡെലിവറി ചെയ്യുമെന്നും അതിനുമുമ്പ് പണം സ്വരൂപിക്കാൻ വേണ്ടിയാണ് രക്തം വിൽക്കുക എന്ന ആശയത്തിൽ ഈ പതിനാറുകാരി എത്തിയതെന്നും പറയുന്നു.