New Update
/sathyam/media/post_attachments/KXV7ymh9O7cDoATS5ZRO.jpg)
ഉത്തർപ്രദേശ്: ലഖിംപൂരിൽ ഭർത്താവ് ഭാര്യയെ വൈദ്യുതാഘാതമേറ്റ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കുള്ളിൽ കുഴിച്ചുമൂടിയാൾ പിടിയിൽ. മുഹമ്മദ് വാഷി എന്നയാളാണ് പിടിയിലായത്. സംഭവത്തിന്‍റെ ഞെട്ടൽ മാറാതെയാണ് നാട്ടുകാർ ഇപ്പോഴും.
Advertisment
പിടിയിലാകാതിരിക്കാൻ ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ട മുറിക്കുള്ളിൽ 2 ദിവസം കഴിഞ്ഞ ശേഷമാണ് ഇയാൾ പുറത്തിറങ്ങിയത്. ഇയാളുടെ മാതാവാണ് വിവരം പൊലീസിൽ അറിയിച്ചത്.
രാത്രി ഇയാളും ഭാര്യയും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നീട് ഭാര്യ ഉറങ്ങിയപ്പോൾ കൈകാലുകൾ ബന്ധിച്ച് വൈദ്യുതാഘാതമേൽപ്പിക്കുകയായിരുന്നു. ഇതേ മുറിയിൽ തറ കുഴിച്ചാണ് ഇയാൾ മൃതദേഹം മറവു ചെയ്തത്. പൊലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us