കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചു; ഫേസ്‌ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി

New Update

publive-image

ആസാം: കാമുകി വിവാഹത്തിനു സമ്മതിക്കാതെ വന്നതോടെ ഫേസ്‌ബുക്ക് ലൈവിൽ യുവാവ് ജീവനൊടുക്കി. 27 വയസുക്കാരനായ ജയദീപ് റോയ് എന്നയാളാണ് ജീവനൊടുക്കിയത്.

Advertisment

കുടുംബത്തിന്‍റെ സമ്മർദം മൂലം യുവതി വിവാഹത്തിൽ നിന്ന് പിന്‍മാറുകയായിരുന്നു. മെഡിക്കൽ സെയിൽസ് പ്രൊഫഷണലാണ് ജയദീപ് റോയ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. താമസിക്കുന്ന മുറിയിൽ, കയറിൽ തൂങ്ങിയാണ് ജയദീപ് ജീവനൊടുക്കിയത്.

‘ഞാൻ വിവാഹാഭ്യർത്ഥനയുമായി അവളുടെ വീട്ടിൽ പോയി. എന്നാൽ എല്ലാവരുടെയും മുന്നിൽ വച്ച് അവൾ എന്നെ തിരസ്കരിക്കയാണ് ചെയ്തത്. പിന്നീട്, ഞങ്ങളുടെ ബന്ധത്തിന്‍റെ പേരിൽ അവളെ കൊന്നുകളയുമെന്നുവരെ അവളുടെ അമ്മാവൻ എന്നെ ഭീഷണിപ്പെടുത്തി.

അതുകൊണ്ട് അവൾ വിഷമിക്കാതിരിക്കാൻ ഈ ലോകത്തു നിന്ന് ഞാൻ പോവുകയാണ്. അമ്മയോടും അമ്മാവനോടും സഹോദരിയോടും ജ്യേഷ്ഠനോടുമൊക്കെ ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങളെയെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. പക്ഷേ, അതിനെക്കാൾ ഞാൻ എന്‍റെ കാമുകിയെ സ്നേഹിക്കുന്നു.” എന്നാതായിരുന്നു ഫേസ്‌ബുക്ക് ലൈവിൽ ജയദീപിന്‍റെ അവസാന വാക്കുകൾ.

Advertisment