മധ്യപ്രദേശിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം; 4 പേർക്ക് പരിക്ക്

New Update

publive-image

ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ മലയാളി വിദ്യാർഥികൾക്ക് മർദ്ദനം. സെക്യൂരിറ്റി ജീവനക്കാരനാണ് വിദ്യാർഥികളെ മർദ്ദിച്ചത്. മർദ്ദനത്തിൽ 4 പേർക്ക് സാരമായി പരിക്കേറ്റു.

Advertisment

ക്യാമ്പസിന്‍റെ ചിത്രം എടുക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ സെക്യൂരിറ്റിക്കാരൻ വിദ്യാർഥികളെ മർദ്ദിക്കുകയായിരുന്നു. നഷീലെന്ന വിദ്യാർഥിയുടെ ചെവിയിൽ നിന്ന് ചോര വാർന്നതിനെത്തുടർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി. സംഭവത്തിൽ കോളെജിന്‍റെ ഭാഗത്തു നിന്ന് നടപടി ഒന്നും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Advertisment