ബീഹാറിൽ നടുറോഡിൽ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിച്ച് ‘സീരിയൽ കിസ്സർ’ ; ചുംബനപ്പേടിയിൽ യുവതികളും പെൺകുട്ടികളും, വീഡിയോ

author-image
admin
New Update

publive-image

Advertisment

ബീഹാർ: ബീഹാറിലെ ജാമുയി ജില്ലയിൽ, ഒരു യുവാവ് വഴിയേ നടന്നു പോകുന്ന ഒരു സ്ത്രീയെ ബലമായി ചുംബിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. മാർച്ച് 10 നാണ് സംഭവം. ജാമുയിയിലെ സദർ ഹോസ്പിറ്റലിലെ നാലാം ക്ലാസ് ആരോഗ്യ പ്രവർത്തകയായ സ്ത്രീയ്ക്കാണ് ദാരുണാനുഭവം. ആശുപത്രി മതിൽ ചാടിക്കയറിയ അക്രമി യുവതിയെ പിന്തുടരുകയും ശേഷം കടന്നുപിടിച്ച് ചുംബിക്കുകയുമായിരുന്നു.

ബീഹാറിൽ മുൻപും സമാനമായ സംഭവം നടന്നിട്ടുണ്ട്. ഒളിഞ്ഞിരിക്കുന്ന അജ്ഞാതൻ ഞൊടിയിടയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ ചുറ്റിപ്പിടിച്ച് ചുണ്ടുകളിൽ ചുംബിച്ച് ഓടിപ്പോവുകയാണ് പതിവ്. പൊലീസിൽ അടക്കം നിരവധി പരാതികൾ എത്തിയിട്ടും, ഇനിയും അജ്ഞാതനെ പിടികൂടാനായിട്ടില്ല. സിരിയൽ കിസ്സറെ കുറിച്ചുള്ള വിവരങ്ങൾ പ്രാദേശിക മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

ഇരയായ യുവതി ജാമുയി പോലീസിൽ പരാതി നൽകി, അവർ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ആശുപത്രിയിൽ വർധിച്ച സുരക്ഷാ നടപടികൾ വേണമെന്നും ആശുപത്രിയിൽ പതിവായി എത്തുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി മുള്ളുവേലി സ്ഥാപിക്കണമെന്നും ഇര ആവശ്യപ്പെട്ടിട്ടുണ്ട്.

‘അവൻ എന്തിനാണ് ആശുപത്രി വളപ്പിൽ വന്നതെന്ന് എനിക്കറിയില്ല, എനിക്ക് ആളെ അറിയില്ല, ഞാൻ അവനോട് എന്താണ് ചെയ്തത്? അവൻ എന്നെ ഇരയാക്കുമ്പോൾ ഞാൻ എതിർത്തു. ഹോസ്പിറ്റൽ സ്റ്റാഫിനെ വിളിച്ചു. പക്ഷേ, അപ്പോഴേക്കും ആ മനുഷ്യൻ രക്ഷപ്പെട്ടിരുന്നു…അതിർത്തി ഭിത്തി വളരെ ചെറുതാണ്. മുള്ളുവേലി കെട്ടി ആശുപത്രിയിലെത്തുന്ന സ്ത്രീകളെ സംരക്ഷിക്കാൻ അധികാരികളോട് ഞാൻ അഭ്യർത്ഥിക്കുന്നു’, ആജ് തക് വാർത്താ ചാനലിന് നൽകിയ പ്രസ്താവനയിൽ സ്ത്രീ പറഞ്ഞു.

Advertisment