ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ഭർത്താവ് ജീവനൊടുക്കി

author-image
admin
New Update

publive-image

Advertisment

പൂനൈ: ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി. പൂനെയിലെ ഓന്തിലാണ് 44 കാരനായ സുദീപ്തോ ​ഗാം​ഗുലി മകനേയും ഭാര്യയേയും കൊന്ന് ജീവനൊടുക്കിയത്. ഭാര്യ പ്രിയങ്കയെയാണ് കൊലപ്പെടുത്തിയ ശേഷം മകൻ താനിഷ്കനേയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീടാണ് സുദീപ്തോ ​ഗാം​ഗുലി ആത്മഹത്യ ചെയ്തത്.

ബെം​ഗളൂരുവിലുള്ള സുദീപ്തോയുടെ സഹോദരൻ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നാണ് മരണവിവരം പുറത്തറിയുന്നത്. സുദീപ്തയുടെ സുഹൃത്തിനോട് ഫ്ലാറ്റിൽ ചെന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫ്ളാറ്റ് ലോക്ക് ചെയ്തതിനാൽ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ മിസ്സിങ് കേസ് ഫയൽ ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

സുദീപ്തയുടെ ഫോൺ ടവർ ലൊക്കേഷൻ അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ ഫ്ളാറ്റിൽ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോ​ഗിച്ച് ഫ്ലാറ്റ് തുറക്കുകയായിരുന്നു.

Advertisment