ബംഗ്ലാദേശ് അതിർത്തിയിൽ 2.82 കോടി രൂപയുടെ സ്വർണം പിടികൂടി

author-image
admin
New Update

publive-image

കൊൽക്കത്ത: ബംഗ്ലാദേശ് അതിർത്തിയിൽ 2.82 കോടി രൂപ വിലമതിക്കുന്ന 40 പവൻ സ്വർണം പിടികൂടി. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് രണ്ട് പേരെയാണ് ബിഎസ്എഫിന്റെയും കസ്റ്റംസിന്റെയും സംയുക്ത സംഘം അറസ്റ്റ് ചെയ്തത്. അനധികൃതമായി സ്വർണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അതിർത്തി മേഖലയിൽ പരിശോധന നടത്തിയത്. തുടർന്ന് മീൻ കയറ്റി വരികയായിരുന്ന ബംഗ്ല ട്രക്കിൽ നിന്ന് സ്വർണം പിടികൂടുകയായിരുന്നു.

Advertisment

പരിശോധനയിൽ 4667.040 ഗ്രാം തൂക്കം വരുന്ന വ്യത്യസ്ത വിദേശ അടയാളങ്ങളോടുകൂടിയ 40 സ്വർണക്കഷണങ്ങളാണ് കണ്ടെടുത്തത്. കൂടുതൽ അന്വേഷണത്തിനായി സ്വർണം കസ്റ്റംസിന് കൈമാറി.കേസുമായി ബന്ധപ്പെട്ട് ഇറക്കുമതി കമ്പനിയായ ബാബ ഇന്റർനാഷണലിന്റെ ഉടമസ്ഥനെ കസ്റ്റംസ് ചോദ്യം ചെയ്തു. മാർച്ച് 12-ന് ഇയാൾ ബംഗ്ലാദേശിലേക്ക് പോയതായും ആറ് ദിവസം അവിടെ താമസിച്ചതായും ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment