New Update
ഡൽഹി: ആയിരക്കണക്കിന് ദൂരദർശിനികളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെ ബഹിരാകാശത്തെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തി ബഹിരാകാശ ഏജൻസിയായ നാസ സ്ഥിരമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഭൂമിയിലെ ‘നൈറ്റ് ലൈറ്റുകൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് നാസ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയുടെ ഇരുണ്ട വശത്തെ ഇതിൽ കാണാം.
Advertisment
രാത്രി സമയത്തെ ഭൂമിയുടെ ഈ ചിത്രം ഗ്രഹത്തിലുടനീളമുള്ള മനുഷ്യവാസത്തിന്റെ പാറ്റേണുകളുടെ വ്യക്തമായ കാഴ്ച നൽകുന്നതാണെന്ന് നാസ വ്യക്തമാക്കി. മനുഷ്യർ എങ്ങനെയാണ് ഗ്രഹത്തെ രൂപപ്പെടുത്തുന്നതെന്നും ഇരുട്ടിൽ പ്രകാശത്തെ കൊണ്ടുവരുന്നതെന്നും വ്യക്തമാക്കുന്ന മനോഹര ചിത്രമാണിത്.