കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വീടിന് തീയിട്ട് പ്രതികള്‍: രണ്ട് പിഞ്ചുകുട്ടികള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍

New Update

publive-image

Advertisment

ലഖ്‌നൗ: കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ വീടിന് തീയിട്ട് പ്രതികൾ. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ആണ് പ്രതികൾ പെണ്‍കുട്ടിയുടെ വീട്ടുകാരെ ആക്രമിക്കുകയും വീടിന് തീയിടുകയും ചെയ്തത്. രണ്ട് പിഞ്ചു കുട്ടികള്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനൊന്നുകാരിയുടെ ആറ് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രണ്ട് മാസം പ്രായമുള്ള മറ്റൊരു കുട്ടിക്കുമാണ് ഗുരുതരമായി പൊള്ളലേറ്റത്.

ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ രണ്ട് പ്രതികളാണ് ഗുണ്ടകളെയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതികള്‍, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനു ശേഷമാണ് വീടിന് തീവെച്ചത്.

പീഡനത്തെത്തുടര്‍ന്ന് ജനിച്ച കുഞ്ഞിന് 35 ശതമാനവും, രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് 45 ശതമാനവും പൊള്ളലേറ്റു. കുട്ടികള്‍ കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുഞ്ഞിനെ കൊലപ്പെടുത്താനാണ് പ്രതികള്‍ വീടിന് തീയിട്ടതെന്ന് അതിജീവിതയുടെ അമ്മ ആരോപിച്ചു.

Advertisment