വിവാഹം കഴിക്കണമെങ്കില്‍ ഭാര്യയെയും മകനെയും ഇല്ലാതാക്കണമെന്ന ആവശ്യവുമായി കാമുകി: കുഞ്ഞിനോട് യുവാവിന്റെ കൊടുംക്രൂരത

New Update

publive-image

Advertisment

മുബൈ: വിവാഹം കഴിക്കണമെങ്കില്‍ ഭാര്യയെയും മകനെയും ഇല്ലാതാക്കണമെന്ന കാമുകിയുടെ ആവശ്യം നടപ്പിലാക്കാൻ പദ്ധതിയിട്ട യുവാവ് അറസ്റ്റിൽ. മുംബൈ സ്വദേശിയാണ് പിടിയിലായത്.

കാമുകിയ്ക്ക് വേണ്ടി സ്വന്തം മകനെ ഇയാൾ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം കെംകര്‍ചൗക്കിന് സമീപത്ത് നിന്നും പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

കുഞ്ഞിന്റെ പിതാവ് ധാരാവി ചേരിയില്‍ ഒരു സ്ത്രീയ്‌ക്കൊപ്പം താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ ബന്ധുക്കൾ ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കുട്ടിയുടെ മൃതദേഹം അഴുകിയ നിലയിലും എലികള്‍ കടിച്ച്‌ വികൃതമാക്കിയ നിലയിലുമായിരുന്നു.

വസ്ത്ര നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നതിനിടെ പരിചയത്തിലായ കാമുകി ഭാര്യയെയും മകനെയും ഇല്ലാതാക്കിയാല്‍ മാത്രമേ വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാവൂയെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഈ ക്രൂരത.

മിഠായി നല്‍കാമെന്ന് പറഞ്ഞ് കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കവറിലാക്കി വലിച്ചെറിയുകയായിരുന്നു. കൂടാതെ ഭാര്യയെ കൊല്ലാനും ഇയാൾ പദ്ധതിയിട്ടിരുന്നു.

Advertisment