കാമുകനെ കാണാൻ സ്ഥിരം വീട്ടിലെത്തി, ഒടുവിൽ പിതാവുമായി ഒളിച്ചോട്ടം; കണ്ടെത്തിയത് ഒരു വർഷത്തിന് ശേഷം

New Update

publive-image

Advertisment

കാൺപൂർ: കാമുകന്റെ പിതാവിനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ ഒരു വർഷത്തിന് ശേഷം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് വിചിത്ര സംഭവം നടന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണം നടത്തിയെങ്കിലും ഒരു വർഷം കഴിഞ്ഞാണ് പെൺകുട്ടിയെയും മധ്യവയസ്കനെയും കണ്ടെത്താനായത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയുണ്ടാകൂവെന്നാണ് പൊലീസ് പറയുന്നത്. ഡൽഹിയിൽ നിന്നാണ് ഇവരെ പിടികൂടിയത്.

കാണ്‍പൂരിലെ ചകേരിയില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഔറയ്യ സ്വദേശിയായ കമലേഷ് ജോലി തേടി എത്തിയതായിരുന്നു ഇവിടെ.ഇയാളോടൊപ്പം മകനും കുടുംബവും ഉണ്ടായിരുന്നു. 20കാരനായ മകൻ സമീപവാസിയായ പെൺകുട്ടിയുമായി അടുപ്പത്തിലായി. ഇവരുടെ പ്രണയം വളർന്നു. കാമുകനെ കാണാൻ പെൺകുട്ടി ഇടയ്ക്കിടെ യുവാവിന്റെ വീട്ടിലേക്ക് പോകുമായിരുന്നു.

കാമുകന്‍ വീട്ടില്‍ ഇല്ലാത്ത സമയത്തും പെൺകുട്ടി ഇവിടെ എത്തുമായിരുന്നു. കാമുകന്റെ പിതാവുമായി പെൺകുട്ടി അടുപ്പത്തിലായി. പതുക്കെ ഇയാളുമായി പെൺകുട്ടി പ്രണയത്തിലായി. 20 കാരനും പെൺകുട്ടിയും പ്രണയത്തിലാണെന്ന് പ്രദേശവാസികൾക്കും പെൺകുട്ടിയുടെ വീട്ടുകാർക്കും അറിയുമായിരുന്നു. എന്നാൽ, ഇതിനിടെ തന്റെ പിതാവും കാമുകിയും തന്നെ വഞ്ചിക്കുകയാണെന്ന് ഈ യുവാവും തിരിച്ചറിഞ്ഞില്ല.

കഴിഞ്ഞ വർഷം മാര്‍ച്ചില്‍ കമലേഷിനൊപ്പം പെണ്‍കുട്ടി ഒളിച്ചോടി. യുവാവുമായുള്ള അടുപ്പം മാത്രമേ പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയുമായിരുന്നുള്ളൂ. ഇയാൾ വീട്ടിൽ തന്നെ ഉള്ളതിനാൽ, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇയാളെ സംശയം തോന്നിയില്ല. മകളെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചക്കേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമലേഷ് പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയെന്നും, ഡല്‍ഹിയില്‍ താമസിക്കുകയാണെന്നും കണ്ടെത്തിയത്. അച്ഛന്റെ പ്രവൃത്തിയെക്കുറിച്ച് കമലേഷിന്റെ മകന് അറിയാമായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം.

കമലേഷിനെ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. കമലേഷിനൊപ്പം താമസിക്കാന്‍ പെണ്‍കുട്ടി താല്‍പര്യം അറിയിച്ചതായി എസ്എച്ച്ഒ രത്‌നേഷ് പറഞ്ഞു.

Advertisment