മലിനജലമൊഴുകുന്ന കനാലിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകിയെത്തി; ദുർഗന്ധം വകവയ്ക്കാതെ കനാലിലേക്ക് ചാടി നാട്ടുകാര്‍ , വീഡിയോ

New Update

publive-image

Advertisment

പാറ്റ്‌ന : മലിനജലം ഒഴുകുന്ന കനാലിലൂടെ നോട്ടുകെട്ടുകള്‍ ഒഴുകി വരുന്നത് കണ്ട നാട്ടുകാർ നോട്ടുകൾ കൈക്കലാക്കാൻ മലിനജലത്തില്‍ എടുത്ത് ചാടി. ബിഹാറിലെ പാറ്റ്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള സസാറമില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.

സസാറമിലെ മലിന ജലം ഒഴുകുന്ന കനാലിന് കുറുകെയുള്ള പാലത്തിലിരുന്ന ചിലരാണ് കനാലിലൂടെ പത്തു രൂപയുടെയും നൂറു രൂപയുടെയും നോട്ട് കെട്ടുകൾ ഒഴുകിവരുന്നത് കണ്ടത്.

ആദ്യം അത്ഭുതപ്പെട്ടെങ്കിലും ചിലർ ഉടന്‍ തന്നെ കനാലിലേക്ക് ചാടി പണം കൈക്കലാക്കി. ഇതോടെ കേട്ടറിഞ്ഞെത്തിയവരെല്ലാം അഴുക്ക് ചാലിലിറങ്ങി. ആള്‍ക്കൂട്ടം ക്രമാതീതമായതോടെ പൊലീസെത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.

വ്യാജനോട്ടുകളാണ് കിട്ടിയതെന്ന് ചിലർ പറയുമ്പോൾ ലഭിച്ചത് യഥാർഥ കറന്‍സി തന്നെയാണെന്നാണ് മറ്റു ചിലർ പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും വിശദമായ അന്വേഷത്തിന് ശേഷം മാത്രമേ സത്യാവസ്ഥ വെളിപ്പെടുത്താനാവൂ എന്നാണ് പൊലീസിന്റെ നിലപാട്.

Advertisment