മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി

New Update

കമ്പം : കാടിറങ്ങിയെത്തിയതോടെ, തമിഴ്നാട് സർക്കാർ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ച് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി. മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. ആനയ്ക്ക് തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചു. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യവലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്.

Advertisment

publive-image

പുലർച്ചെ പന്ത്രണ്ടരയോടെയാണ് ആനയെ മയക്കുവെടിവെച്ചത്. വനാതിർത്തിയോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ തെങ്ങിൻതോപ്പിലായിരുന്നു പുലർച്ചെ ആനയുണ്ടായിരുന്നത്. എവിടേക്കാകും ആനയെ മാറ്റുകയെന്നത് തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നില്ല. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ തുമ്പികൈയിലേറ്റ മുറിവ് ഗുരുതരമാണോയെന്ന് പരിശോധിക്കും. ഏതെങ്കിലും രീതിയിൽ ചികിത്സ നൽകേണ്ടതുണ്ടോയെന്നും പരിശോധിച്ച് തീരുമാനിക്കും. ഇതെല്ലാം തീരുമാനിച്ച് ആവശ്യമെങ്കിൽ ചികിത്സ നൽകിയ ശേഷമാകും ആനയെ ഉൾക്കാട്ടിലേക്ക് കയറ്റിവിടുക.

Advertisment