പശ്ചിമ ബംഗാളില്‍ ശക്തിയേറിയ ഇടിമിന്നലേറ്റ് ഏഴു പേര്‍ മരിച്ചു

New Update

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ശക്തിയേറിയ ഇടിമിന്നലേറ്റ് ഏഴു പേര്‍ മരിച്ചു. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. മാള്‍ഡ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. മൂന്ന് കുട്ടികള്‍ അടക്കം ഏഴുപേരാണ് മരിച്ചത്.മരിച്ച ആറു പേര്‍ കാലിയാച്ചക് ഏരിയയിലും ഒരാള്‍ ഓള്‍ഡ് മാള്‍ഡയിലും ഉള്ളവരാണ്. ഇവരെ കൂടാതെ ഇടിമിന്നലേറ്റ് ഒമ്പത് കന്നുകാലികളും ചത്തു.

Advertisment

publive-image

മാള്‍ഡയിലെ ബാങ്കിറ്റോള ഹൈസ്‌കൂളിലെ 12 വിദ്യാര്‍ഥികള്‍ക്കാണ് ഇടിമിന്നലില്‍ പരിക്കേറ്റത്. ഇവര്‍ ബാങ്കിറ്റോള റൂറള്‍ ഹോസ്പിറ്റലിലും മാള്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

Advertisment