ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം: രണ്ടു പേരെ പിടികൂടി കോസ്റ്റ് ഗാർഡ്

New Update

publive-image

രാമേശ്വരം: ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് സ്വർണം കടത്താൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കോസ്റ്റ് ഗാർഡ് പിടികൂടി. തമിഴ്‌നാട് രാമേശ്വരത്തിന് സമീപം തീരക്കടലിലാണ് സംഭവം. ഇന്ത്യൻ തീരത്തേക്ക് സ്വർണം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കോസ്റ്റ് ഗാർഡ് മേഖലയിൽ പരിശോധന നടത്തിയത്.

Advertisment

റവന്യൂ ഇന്റലിജൻസ് വിഭാഗവും കോസ്റ്റ് ഗാർഡിനൊപ്പം പരിശോധന നടത്തിയിരുന്നു. സ്വർണക്കടത്തുകാരുടെ ബോട്ട് അധികൃതർ കണ്ടെത്തി. ഇവരെ കണ്ടതോടെ ബോട്ടുകാർ ദിശ മാറ്റി രക്ഷപ്പെടാൻ നോക്കിയെങ്കിലും കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസ് വിഭാഗവും ഇവരെ പിന്തുടർന്ന് പിടികൂടി.

എന്നാൽ, സ്വർണമടങ്ങിയ പെട്ടികൾ സംഘം കടലിലേക്ക് തള്ളി. രമേശ്വരത്തെ മണ്ഡപത്തിന് അടുത്ത തെക്കൻ കടൽ മേഖലയിലേക്കാണ് സംഘം സ്വർണം ഉപേക്ഷിച്ചത്. ഇവിടെ മുങ്ങൽ വിദഗ്ദ്ധരെ ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ടെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

കോടിക്കണക്കിന് രൂപയുടെ സ്വർണക്കട്ടികളാണ് ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടത്തുന്നതിനിടെ കഴിഞ്ഞ 2 മാസത്തിനിടെ മാത്രം പിടിച്ചെടുത്തത്. പാമ്പൻ, മണ്ഡപം പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും സ്വർണത്തിനായി തെരച്ചിൽ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Advertisment