വിവാഹ വസ്ത്രം ധരിച്ച് ഓടുന്ന കാറിന്റെ ബോണറ്റിലും സ്കൂട്ടറിലും ഇരുന്ന് ഇന്‍സ്റ്റഗ്രാം റീല്‍ ചിത്രീകരിച്ച യുവതിക്ക് 16500 രൂപ പിഴ ചുമത്തി പൊലീസ്. ബോണറ്റിൽ ഇരുന്നുള്ള യാത്രക്ക് 15000 രൂപയും സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിച്ചതിന് 1500 രൂപയുമാണ് പിഴയിട്ടത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിനടുത്തുള്ള അല്ലാപൂര്‍ സ്വദേശിനി വര്‍ണിക ചൗധരിക്കാണ് പൊലീസ് പണി കൊടുത്തത്. ഇരു വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വര്‍ണിക ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നതിന്റെ വിഡിയോ രണ്ട് മാസം മുമ്പ് ചന്ദ്രശേഖർ ആസാദ് പാർക് പരിസരത്തുനിന്നും ബോണറ്റിലിരുന്നുള്ള വിഡിയോ മേയ് 16ന് ക്രിസ്ത്യൻ ദേവാലയത്തിന് സമീപത്തുനിന്നുമാണ് ചിത്രീകരിച്ചതെന്ന് എസ്.ഐ അമിത് സിങ് പറഞ്ഞു. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്ന ആദ്യ റീൽ 13 സെക്കൻഡും രണ്ടാമത്തേത് 14 സെക്കൻഡും ദൈര്‍ഘ്യമുള്ളതാണ്.
कार के बोनट पर बैठी दुल्हन को 15 हजार 5 सौ का तोहफा...!
— Himanshu Tripathi (@himansulive) May 21, 2023
सोशल मीडिया पर रील नजर आते ही पुलिस ने भेजा चालान...!!#viralvideo#प्रयागराजpic.twitter.com/1LLmKfX8dV