പാർലെജി ബിസ്‌കറ്റ് കഴിച്ചിലെങ്കിൽ ആൺകുട്ടികൾക്ക് ദോഷം വരുമെന്ന് പ്രചാരണം മൂലം ഗ്രാമത്തിൽ ബിസ്‌കറ്റ് വാങ്ങാൻ വൻ തിരക്ക്. ബിഹാറിലെ സീതാമർഹി ജില്ലയിലെ ഗ്രാമത്തിലാണ് ഈ വിചിത്ര സംഭവം.
എവിടെ നിന്ന് വന്നുവെന്നോ ആരാണ് തുടങ്ങിവച്ചതെന്നോ അറിയില്ലെങ്കിലും കടകള്‍ക്കും ബേക്കറികള്‍ക്കും മുന്‍പില്‍ ആണ്‍മക്കളെ രക്ഷിക്കാനായി രക്ഷിതാക്കള്‍ തിരക്ക് കൂട്ടിയതായാണ് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിഹാറിലും ജാര്‍ഖണ്ഡിലും ഉത്തര്‍ പ്രദേശിലും മൈതിലി, മഗധി, ഭോജ്പൂരി ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും മൂന്നുദിവസത്തെ ജിതിയ ആഘോഷം നടക്കുന്നത്. അമ്മമാരാണ് വ്രതം അനുഷ്ഠിക്കുന്നത്.
ബിഹാറിലെ ഹൈന്ദവർ വർഷം തോറും എടുക്കുന്ന വ്രതമാണ് ജിവിത്പുത്രിക വ്രതം അഥവാ ജിതിയ വ്രതം. ഇതിന്റെ ഭാഗമായി കുട്ടികളുടെ ദീർഘായുസിനും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതത്തിനായി അമ്മമാർ 24 മണിക്കൂർ ഉപവസിക്കുന്നു. ജിതിയ വ്രതത്തിൽ ആൺകുട്ടികൾ പാർലെ ജി ബിസ്‌കറ്റ് കഴിക്കാൻ വിസമ്മതിച്ചാൽ ഭാവിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രചാരണം.
ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈഥിലി, മഗധി, ഭോജ്പുരി പ്രദേശങ്ങളിലാണ് പ്രധാനമായും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ആഘോഷിക്കുന്നത്. സീതാമർഹിയുടെ ബൈർഗാനിയ, ധേങ്, നാൻപൂർ, ദുംറ, ബാജ്പട്ടി, ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും ഈ പ്രചാരണം പടർന്നിരുന്നു.
ഇതേതുടർന്ന് കടകളിലും മറ്റും ബിസ്‌കറ്റ് വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പല കടകളുടെ മുന്നിലും നീണ്ട ക്യൂ ആയിരുന്നു. ഒരു ബിസ്‌കറ്റ് പായ്‌ക്കറ്റ് എങ്കിലും കിട്ടിയാൽ മതിയെന്നായിരുന്നു ആളുകൾക്ക്. ഇതോടെ ഭൂരിഭാഗം കടകളിലെയും പാർലെ ജി ബിസ്‌കറ്റുകൾ നിമിഷനേരം കൊണ്ട് വിറ്റഴിയുകയും ചെയ്തു.
ചില കടയുടമകൾ 5 രൂപ വിലയുളള ബിസ്‌കറ്റിന് 50 രൂപയ്‌ക്ക് വിറ്റതായും പറയപ്പെടുന്നു. ജില്ലയിൽ എങ്ങനെയാണ് ഈ പ്രചാരണം പ്രചരിച്ചതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.