മുംബൈ: വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്നത് പിന്തിരിപ്പന്‍ മനോഭാവമാണ്. കുടുംബത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവും ഭാര്യയും തുല്യമായി വഹിക്കണമെന്നും ബോംബെ ഹൈക്കോടതി. വിവാഹശേഷം സ്ത്രീകള്‍ മാതാപിതാക്കളുമായുള്ള ബന്ധം വിച്‌ഛേദിക്കുമെന്നു കരുതാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2010ല്‍ വിവാഹിതരായ ഉദ്യോഗസ്ഥ ദമ്പതികള്‍ 10 വര്‍ഷമായി അകന്നാണ് ജീവിക്കുന്നത്. ഭാര്യ വീട്ടുജോലി ചെയ്യുന്നില്ലെന്നാരോപിച്ച് പുനെ സ്വദേശി നല്‍കിയ വിവാഹമോചന ഹര്‍ജി തള്ളിയാണ് കോടതിയുടെ നിരീക്ഷണം.
സ്വന്തം അമ്മയുമായി ഫോണില്‍ സംസാരിക്കാനാണ് ഭാര്യ കൂടുതല്‍ സമയം ചെലവഴിക്കുന്നത്.
ഭാര്യ വീട്ടുജോലി ചെയ്യാത്തതിനാല്‍ തനിക്കു ഭക്ഷണം കഴിക്കാതെ ഓഫീസില്‍ പോകേണ്ടിവരുന്നെന്നായിരുന്നു യുവാവിന്റെ പരാതി. ഇയാളുടെ ഹര്‍ജി കുടുംബക്കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.