Advertisment

കടം കൊടുത്ത പണം തിരികെ ചോദിച്ചു; സഹപ്രവര്‍ത്തകയെ കൊന്ന് ദേഹത്തും മുഖത്തും ആസിഡ് ഒഴിച്ചു, പ്രതി പിടിയില്‍

യുവതിയെ കാണാനില്ലെന്ന് മകള്‍ പോലീസില്‍ പരാതി നല്‍കുകയും തൊട്ടടുത്ത ദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

up police news

ന്യൂഡല്‍ഹി: കടം നല്‍കിയ പണം തിരികെ ചോദിച്ച യുവതിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനിലെ ടെക്‌നിക്കല്‍ സൂപ്പര്‍വൈസറായ മുഹമ്മദ് സക്കീര്‍(45) എന്നയാളാണ് സഹപ്രവര്‍ത്തകയെ ദാരുണമായി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

പ്രതിയുടെ സഹപ്രവര്‍ത്തകയായ ക്ലര്‍ക്കായ യുവതിയില്‍നിന്ന് ഇയാള്‍ 2018, 2019ല്‍ 11 ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഇതു യുവതി പല തവണ തിരികെ ചോദിച്ചെങ്കിലും ഇയാള്‍ നല്‍കാന്‍ തയാറായില്ല. 

തുടര്‍ന്ന് കഴിഞ്ഞ  ദിവസം പണം നല്‍കാമെന്ന് പറഞ്ഞ് നോയിഡയിലെ നോളജ് പാര്‍ക്കിലേക്ക് കൊണ്ടുപോയി കുത്തിക്കൊന്ന് യുവതിയുടെ മുഖത്തും ശരീരത്തുമായി ആസിഡ് ഒഴിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ കടന്നുകളയുകയായിരുന്നു. 

യുവതിയെ കാണാനില്ലെന്ന് മകള്‍ പോലീസില്‍ പരാതി നല്‍കുകയും തൊട്ടടുത്ത ദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അന്വേഷണത്തില്‍ പ്രതി യുവതിക്ക് പണം നല്‍കാനുള്ളതായും കൊല്ലപ്പെട്ട ദിവസം യുവതി ഓഫീസില്‍ പോയിരുന്നതായും ഇയാള്‍ അവധിയാണെന്നും കണ്ടെത്തി. 

ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തി പിടികൂടുകയായിരുന്നു.

 

Advertisment